ഹിൻന്തുപൂരിൽ പുതിയ മിഷൻ സെന്ററിന് ആരംഭംക്കുറിച്ച് എം.സ്.റ്റി

MST announces opening of new mission center in Hindupur

ഹിൻന്തുപൂർ : എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന തോമ്മാശ്ളീഹായുടെവാക്കുകളെ പിൻപറ്റി മിഷൻ പ്രവർത്തനങ്ങളിലൂടെ കത്തോലിക്കാ സഭയുടെ വളർച്ചയ്ക്ക് മുഖ്യപങ്കുവഹിക്കുന്ന വൈദിക സമൂഹമാണ് എം.സ്.റ്റി ( മിഷനറി സൊസൈറ്റി ഓഫ് സൈന്റ്റ് തോമസ്). നിരവധിയായ മിഷൻ സെന്ററുകൾ എം.സ്.റ്റിക്കുണ്ട്. പുതുതായി ആന്ധ്രാ പ്രദേശിലെ ഹിൻന്തുപൂരിൽ എം.സ്.റ്റി പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശിലെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ഹിൻന്തുപൂർ. നിരവധി ക്രൈസ്തവരും അക്രൈസ്തവരുമായ ജനവിഭാഗം ഇവിടെ താമസിക്കുണ്ട്. കേരളത്തിൽ നിന്നും ജോലിക്കായി ഇവിടെ എത്തിയിരിക്കുന്ന ക്രൈസ്തവർക്കുവേണ്ടിയും മറ്റു പ്രദേശങ്ങളിൽ നിന്നും എത്തിയിട്ടുള്ള ക്രൈസ്തവ ജനവിഭാഗങ്ങൾക്കുവേണ്ടിയുമാണ് ഈ മിഷൻ കേന്ദ്രം ആരംഭിക്കുന്നത്. ഹിൻന്തുപൂരിലെ ക്രൈസ്തവരുടെ ആധ്യാന്മിക ഉന്നമനമാണ് എം.സ്.റ്റി ഇവിടെ ലക്ഷ്യംവെക്കുന്നത്.

എം.സ്.റ്റിയുടെ പ്രവർത്തനങ്ങൾ വിവിധ മിഷൻ സെന്ററുകളിൽ ഫലപ്രദമായ മാറ്റങ്ങൾ ക്രൈസ്തവർക്കിടയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഹിൻന്തുപൂരിലും ഇത് സാധിക്കുമെന്നും എം.സ്.റ്റി നേതൃത്വ൦ അറിയിച്ചിട്ടുണ്ട്. ഹിൻന്തുപൂരിലെ മിഷൻ പ്രവർത്തനങ്ങൾക്ക് ബഹു.സെബിൻ എം.സ്.റ്റിയുടെയും, ഫാ.റ്റോസ് എം.സ്.റ്റിയുടെയും നേതൃത്വത്തിലാണ് നടത്തപ്പെടുക.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group