MTP ACT ഭേദഗതി ബില്ലിനെതിരെ കെ സി വൈ എം സംസ്ഥാന സമിതി പ്രതിഷേധിച്ചു

24 ആഴ്ച പ്രായമായ ഭ്രൂണത്തെ ഗർഭചിത്രം നടത്താമെന്ന കേന്ദ്ര സർക്കാർ ബില്ലിനെതിരെ കെ സി വൈ എം സംസ്ഥാന സമിതി പ്രതിഷേധിച്ചു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ലോക്സഭ നേരത്തെ പാസാക്കിയ ബില്ലാണ് ഒരുവര്‍ഷത്തിന് ശേഷം രാജ്യസഭ പാസാക്കുന്നത്. ആന്തരാവയവങ്ങളും ശരീരഭാഗങ്ങളും രൂപപ്പെട്ട അവസ്ഥയിൽ ഉള്ള ഭ്രൂണത്തെ ഗർഭഛിദ്രം നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്നും ഈ ബില്ലിലൂടെ നിരപരാധികളായ കുഞ്ഞുങ്ങളുടെ കൊലപാതകത്തിനു സർക്കാർ കൂട്ട് നിൽക്കുകയാണെന്നും കെസിവൈഎം ചൂണ്ടിക്കാണിച്ചു.പ്രസിഡന്റ് എഡ്വേർഡ് രാജുവിന്റെ ആദ്യക്ഷതയിൽ ചേർന്ന് യോഗം ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം.സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷിജോ ഇടയാടിൽ, വൈസ് പ്രസിഡന്റുമാരായ റോഷ്ന മറിയം ഈപ്പൻ, അഗസ്റ്റിൻ ജോൺ, സെക്രട്ടറിമാർ
അജോയ് പി തോമസ്, റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി, ഡെനിയ സിസി ജയൻ, ട്രഷറർ എബിൻ കുമ്പുക്കൽ, അസി. ഡയറക്ടർ സി.റോസ് മെറിൻ എസ്.ടി എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group