അയർലൻഡ് മിഷൻ ദൗത്യത്തിന് തുടക്കം കുറിച്ച് മരിയൻ സൈന്യം വേൾഡ് മിഷൻ

വിശുദ്ധ പാട്രിക്കിന്റെ ജീവിത മാതൃക പിന്തുടർന്ന് അയർലണ്ടിൽ പുതിയ മിഷൻ ദൗത്യത്തിന് മരിയൻ സൈന്യം വേൾഡ് മിഷൻ ആരംഭം കുറിക്കുന്നു.മാർച്ച് 19 രാത്രി 8 30 (അയർലൻഡ് സമയം)ജപമാല പ്രാർത്ഥനയോടെ ആരംഭിക്കുന്ന മിഷൻ ദൗത്യത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ഫാദർ മാത്യു ചൂര പൊയ്കയിൽ നിർവഹിക്കും. തുടർന്ന് അനുഗ്രഹപ്രഭാഷണം ഫാദർ സിബി അറക്കൽ നൽകുന്നു.ക്രൈസ്തവ വിശ്വാസത്തിന്റെതീനാളം ഐറിഷ് ജനതയിലേക്ക് ആളിക്കത്തിക്കുവാനും, യുവതലമുറയെ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാനും,പ്രാർത്ഥനയിലൂടെയും ആതുരശുശ്രൂഷ യിലൂടെയും ദൈവ രാജ്യത്തിന്റെ സുവിശേഷം ജനങ്ങളിലേക്ക് എത്തിക്കുവാനും, മിഷൻ ദൗത്യം ലക്ഷ്യം വെക്കുന്നു.മരിയൻ സൈന്യം വേൾഡ് മിഷന്റെ പുതിയ സുവിശേഷവൽക്കരണ ദൗത്യം അയർലൻഡിന്റെ മണ്ണിൽ ആരംഭo കുറിക്കുമ്പോൾ ദൈവരാജ്യത്തിലെ ഫലപ്രദമായ ഫലങ്ങൾ പുറപ്പെടുവിക്കാനും പ്രാർത്ഥനയിൽ ഒന്നായിരിക്കുവാന്നും എല്ലാ വിശ്വാസികളെയും മരിയൻ സൈന്യം വേൾഡ് മിഷൻ ക്ഷണിക്കുന്നു…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group