ഹംഗറിയൻ ജനതയുടെ മനസ്സ് തൊട്ട് ഫ്രാന്‍സിസ് മാർപാപ്പാ

നാല്‍പ്പത്തിയൊന്നാമത് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഹംഗറിയിലെ ബുഡാപെസ്റ്റ് ഫെറൻക് ലിസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണം.

ഹംഗേറിയൻ ഉപ പ്രധാനമന്ത്രി സോൾട്ട് സെംജെനും മറ്റ് നേതാക്കളും മെത്രാന്മാരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പാപ്പയെ സ്വീകരിച്ചു.ഇതിന് പിന്നാലെ സാൻഡോർ പാലസിൽ ഹംഗേറിയന്‍ പ്രസിഡന്‍റ് കാറ്റലിന്‍ നൊവാക്കിന്റെയും പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെയും സാന്നിധ്യത്തില്‍ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങും പ്രൗഢഗംഭീരമായിരുന്നു.

അന്നാടിൻറെ പതാക വന്ദനം നടത്തി. തുടർന്ന് ആദ്യം വത്തിക്കാൻറെയും ഹംഗറിയുടെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻറ് അഭിവാന്ദനം ചെയ്തു. സൈനികോപചാരം സ്വീകരിച്ചതിനു ശേഷം പാപ്പായും പ്രസിഡൻറും മന്ദിരത്തിനകത്തേക്കു പോയി. മന്ദിരത്തിനകത്തെത്തിയ പാപ്പായും പ്രസിഡൻറും ഔപചാരിക ഫോട്ടോസെഷന് നിന്നു. അതിനു ശേഷം പാപ്പ, വിശിഷ്ട വ്യക്തികൾ സന്ദർശനക്കുറിപ്പ് രേഖപ്പെടുത്തുന്ന പുസ്തകത്തിൽ ഒപ്പുവെച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group