മ്യാൻമർ കലാപം, മെഴുകുതിരി പ്രതിഷേധം നടത്തി യാങ്കോൺ കത്തോലിക്കാ സഭ.

മ്യാൻമാർ സുരക്ഷാസേനയുടെ ആക്രമണങ്ങൾ ക്കെതിരെ ഒരിക്കൽ കൂടി സമാധാനത്തിന്റെ ശബ്ദം ഉയർത്തി യാങ്കോൺ ക്രൈസ്തവ സഭാ. കലാപം രൂക്ഷമായ മ്യൻമാറിൽ മുപ്പതോളം പ്രതിഷേധക്കാരെ സുരക്ഷാ സേന വെടിവെച്ചു കൊന്ന സാഹചര്യത്തിൽ രാജ്യം ആക്രമണം അവസാനിപ്പിക്കാനും സമാധാന പാത തിരഞ്ഞെടുക്കുവാനും ആഹ്വാനം നൽകി ക്രൈസ്തവ നേതൃത്വ യാങ്കോൺ ഉടനീളം മെഴുകുതിരി പ്രതിഷേധം നടത്തി. “കത്തോലിക്കാ സഭയുടെ നേതാക്കൾ എന്ന നിലയിൽ സമാധാനം തേടാനും നിലവിലെ പ്രതിസന്ധി പരിഹരിക്കുവാൻ മ്യാൻമർ ഭരണകൂടത്തോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടും യാങ്കോൺ കർദിനാൾ ചാൾസ് ബോ ആവശ്യപ്പെട്ടു.” ഈ പ്രതിസന്ധി രക്തച്ചൊരിച്ചിലിലൂടെ പരിഹരിക്കുകയില്ല കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണം അദ്ദേഹം പറഞ്ഞു.
“നിരപരാധികളെ മോചിപ്പിക്കുക ആക്രമണം അവസാനിപ്പിക്കുക” തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമാധാനപരമായി യാങ്കോങ്ങിൽ നടന്ന മെഴുകുതിരി പ്രതിഷേധത്തിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group