ലാത്വിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ

ലാത്വിയ റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി.തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിൽ പ്രസിഡന്റ് എഗിൽസ് ലെവിറ്റ്സുമായി നടന്ന കൂടിക്കാഴ്ചയിൽ നയതന്ത്രബന്ധത്തിന്റെ ശതാബ്ദി അനുസ്മരിച്ചുകൊണ്ട് നല്ല ഉഭയകക്ഷി ബന്ധത്തിനുള്ള സംതൃപ്തി ഇരുനേതാക്കളും പ്രകടിപ്പിച്ചു.മനുഷ്യന്റെയും കുടുംബത്തിന്റെയും അന്തസ്സിനെ സംരക്ഷിക്കുന്നതിനായി ആത്മീയ മാനത്തിന് തുറന്നുകൊടുക്കുന്ന ആധികാരിക മാനവികതയുടെ ഉന്നമനത്തിനായി ക്രിസ്ത്യൻ വിശ്വാസത്തിന്റെയും കത്തോലിക്കാസഭയുടെയും അടിസ്ഥാനപരമായ സംഭാവനകളെ പ്രസിഡന്റ് അഭിനന്ദിച്ചു.പൊതുനന്മ പിന്തുടരാനും ജനങ്ങൾക്കിടയിൽ സമാധാനവും സാഹോദര്യവും വളർത്തിയെടുക്കുന്ന ഒരു സംസ്കാരത്തിന്റെ ഉന്നമനത്തിനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹവും ഇരുനേതാക്കളും പ്രകടിപ്പിച്ചു.
തുടർന്ന്വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായി സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group