സാൻ മറിനേ റിപ്പബ്ലിക്ക് മേധാവികളുമായി മാർപ്പാപ്പ കൂടികാഴ്‌ച്ച നടത്തി.

സാൻ മാറിനേ റിപ്പബ്ലിക്ക് ക്യാപ്റ്റൻ റീജന്റെസ് ആയ അലക്സാഡ്രോ കർഡെല്ലിയും , മിർക്കോ ഡോൾസിനിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ ദിവസം രാവിലെ അപ്പോസ്തോലിക കൊട്ടാരത്തിലെ സദസ്സിലേക്ക് മാർപാപ്പ ക്യാപ്റ്റൻമാരെ സ്വീകരിച്ചു. തുടർന്ന് ക്യാപ്റ്റൻ റീജന്റെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രെ പരോളിനെയും ആർച്ച് ബിഷപ്പ് പോൾ റീചാർഡ് ഗല്ലഗാറിനെയും സന്ദർശിച്ചു. പരിശുദ്ധ സിംഹസനവും സാൻ മാറിനോ റിപ്പബ്ലിക്കും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിൻ്റെ സംതൃപ്തി ഇരുനേതാക്കളും രേഖപ്പെടുത്തിയതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
യൂറോപ്പുമായുള്ള ബന്ധം, ബഹുരാഷ്ട്ര നയതന്ത്രത്തിന്റെ സാധ്യതകൾ എന്നിങ്ങനെ അന്താരാഷ്ട്ര വിഷയങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി പരിശുദ്ധ സിംഹാസനതിന്റെ പ്രസ് ഓഫീസ് അറിയിച്ചു. ഉഭയ കക്ഷിതലത്തിലും,അന്താരാഷ്ട്ര സമൂഹത്തിലും താങ്കളുടെ ഫലപ്രദമായ സഹകരണം തുടരാനുള്ള ആഗ്രഹo ഇരുനേതാക്കളും അറിയിച്ചതായും, നിലവിലെ കോവിഡ് 19 പശ്ചാത്തലത്തിൽ നിലനിൽക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയും പ്രതിരോധ മരുന്നുകളുടെ വിതരണവും , കുടിയേറ്റവുo മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തതായി പ്രസ് ഓഫീസ് അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group