കലാപം രൂക്ഷമായ മ്യാന്മാറിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

ഒരുമാസത്തിലേറെയായി കലാപം രൂക്ഷമായി മ്യാൻമാറിൽ ഭക്ഷ്യ ഇന്ധനവില കുതിച്ചുയരുന്ന തായി ഡബ്ല്യു എഫ് പി യുടെ റിപ്പോർട്ട്.
കോവിഡ് പകർച്ചവ്യാധി മൂലം ദുരിതത്തിലായ സാധാരണ ജനങ്ങളുടെ ദുരിതത്തിന് കൂടുതൽ ആക്കം കൂട്ടുന്നതാണ് വിലവർദ്ധനവ് എന്ന് റിപ്പോർട്ടിൽ പറയുന്നു.
മ്യാൻമാറിൽ പട്ടാള അട്ടിമറിക്കെതിരെ ഒരു മാസത്തിലധികമായി ജനാധിപത്യ വിശ്വാസികൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളും, പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്താൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളും മ്യാൻമാർ ജനതയുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കി ഇരിക്കുക്കയാണ്.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ പൂർണമായും തകർച്ചയുടെ വക്കിലെത്തിയ എന്നും ഭക്ഷ്യ വിതരണ വിപണന ശൃംഖലകളെ സാരമായി ബാധിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇനിയും വില കുതിച്ചുയരും എന്ന് മുന്നറിയിപ്പ് ഡബ്ലിയു എച്ച് എഫ് പി മ്യാൻമാർ കൺട്രി ഡയറക്ടർ സ്റ്റീഫൻ ആൻഡേയ്സ് നൽകുന്നു.
രാജ്യത്തിന്റെ അവസ്ഥ കൂടുതൽ ആശങ്കാജനകമാണെന്നും വില കുതിച്ചുയരുകയാണ് എങ്കിൽ ദരിദ്രരായ ജനങ്ങൾക്ക് ഭക്ഷണം കഴിച്ചു ജീവിക്കാൻ പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group