കുറവിലങ്ങാട് :ഈ കോവിഡ് കാലത്ത് മാഞ്ഞൂരുകാർക്ക് താങ്ങും തണലുമായി ഒരു വൈദികൻ. തന്റെ സ്വന്തം കാർ ഉടമസ്ഥാവകാശം ഉൾപ്പെടെ പൂർണമായും കോവിഡ് പ്രതിരോധ
പ്രവർത്തനങ്ങൾക്കായി മാഞ്ഞൂർ പഞ്ചായത്തിനു വിട്ടു നൽകിയാണ് ഫാ.ജോസഫ് ഈഴാറാത്ത് മാതൃകയാകുന്നത്.കോട്ടയം അതിരൂപതയിലെ രാജപുരം ഫൊറോന പള്ളി ഇടവകാംഗമായ ഫാ. ജോസഫ് ഈഴാറാത്ത് കോതനല്ലൂർ തൂവാനിസ ധ്യാന കേന്ദ്രം ഡയറക്ടറും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി വികാരിയുമാണ്.മാഞ്ഞൂർ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സാ സൗകര്യത്തിനാണ് പത്തു ലക്ഷം രൂപയോളം വിലവരുന്ന തന്റെ വാഹനം വിട്ടു നൽകിയത്.ആഴ്ചകൾക്കു മുമ്പ് ഫാ . ജോസഫിനു കോവിഡ് പിടിപെട്ടി രുന്നു .
അക്കാലത്തെ അനുഭവമാണ് കാർ നൽകാൻ പ്രേരിപ്പിച്ച തെന്ന് അദ്ദേഹം പറയുന്നു.കോവിഡ് കാലം കഴിഞ്ഞാലും പഞ്ചായത്തിലെ കാൻസർ രോഗികളടക്കമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ തന്റെ വാഹനം ഉപയോഗപ്പെടുത്തണമെന്ന് അധികൃതരോട് അച്ചൻ ആവശ്യപ്പെട്ടിട്ടുണ്ട്.മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് രണ്ടു മാസത്തെ വേതനമായ 22,000 രൂപയും അദ്ദേഹം നൽകി .വിദ്യാർഥികൾക്കു പഠനസഹായവും നിരവധിപേർക്കു കിടപ്പാടവും ഒരുക്കിയതുൾപ്പടെ നിരവധി നന്മ പ്രവർത്തികൾ ഇതിനോടകം അച്ചൻ ചെയ്തിട്ടുണ്ട്.
അജി ജോസഫ് കാവുങ്കൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group