ക​ർ​ണാ​ട​ക​യിലെ ന​ഴ്സിം​ഗ് ത​ട്ടി​പ്പ്; അന്വേഷണത്തിന് ഉ​ത്ത​ര​വ്

ന​​​​ഴ്സിം​​​​ഗ് പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കർണാടകയിൽ മ​​​​ല​​​​യാ​​​​ളി വി​​​​ദ്യാ​​​​ർ​​​​ത്ഥിക​​​​ളെ ക​​​​ബ​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം മ​​​​ല​​​​യാ​​​​ളി വി​​​​ദ്യാ​​​​ർ​​​​ത്ഥിക​​​​ൾ ന​​​​ഴ്സിം​​​​ഗ് പ​​​​ഠി​​​​ക്കാ​​​​ൻ എ​​​​ത്തു​​​​ന്ന​​​​ത് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലാ​​​​ണ്. ഏ​ക​ദേ​ശം 1100 ന​​​​ഴ്സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ൾ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലു​​​​ണ്ട്. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ന​​​​ഴ്സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ത്ഥിക​​​​ളെ എ​​​​ത്തി​​​​ക്കാ​​​​ൻ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ധാ​​​​ര​​​​ണ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ക​​​​ബ​​​​ളി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ഒ​​​​രു വ​​​​ർ​​​​ഷം മൂ​​​​ന്നു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ ഫീ​​​​സ് ന​​​​ൽ​​​​ക​​​​ണം. എ​​​​ന്നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ച ഫീ​​​​സ് 65,000 രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ്. കോ​​​​ള​​​​ജി​​​​ൽ നേ​​​​രി​​​​ട്ട് എ​​​​ത്തി​​​​യാ​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കി​​​​ല്ല. ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ വ​​​​ഴി പോ​​​​ക​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ഴ്സിം​​​​ഗ് സീ​​​​റ്റു​​​​ക​​​​ളു​​​​ടെ ദൗ​​​​ർ​​​​ല​​​​ഭ്യ​​​​മാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ത്ഥിക​​​​ളെ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ത​​​​ട്ടി​​​​പ്പി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്നു​​​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group