ബഹിരാകാശ കാഴ്ചകള്‍ കാണാൻ ‘നാസ പ്ലസ്’ സ്ട്രീമിങ് പ്ലാറ്റ്ഫോം ഈ വര്‍ഷം മുതൽ

ചെലവില്ലാതെ നാസയുടെ ബഹിരാകാശ കാഴ്ചകള്‍ കാണാൻ കഴിയുന്ന ‘നാസ പ്ലസ്’ സ്ട്രീമിങ് പ്ലാറ്റ്ഫോം ഈ വര്‍ഷം മുതൽ ആരംഭിക്കുമെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.നാസയുടെ ബഹിരാകാശ- ശാസ്ത്ര ദൗത്യങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങളാണ് നാസ പ്ലസിലൂടെ ലഭിക്കുക. പരസ്യങ്ങളോ ചെലവോ ഇല്ലാതെ സേവനം ആസ്വദിക്കാം. നാസയുടെ ഒറിജിനല്‍ വീഡിയോ സീരിസുകളും പുതിയ വീഡിയോ സീരിസുകളും നാസ പ്ലസില്‍ ലഭിക്കും.

പുതിയ വെബ്‌സൈറ്റിന്റെ ബീറ്റ പതിപ്പും നാസ അവതരിപ്പിച്ചിട്ടുണ്ട്. നാസ ആപ്പിലൂടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ നാസ പ്ലസ് ലഭിക്കും. റോകു, ആപ്പിള്‍ ടിവി, ഫയര്‍ ടിവി തുടങ്ങിയ സ്ട്രീമിങ് സേവനങ്ങള്‍ വഴിയും ഡെസ്‌ക്ടോപ്പ്, മൊബൈല്‍ ഉപകരണങ്ങളില്‍ സേവനം ഉപയോഗിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group