Nation leaders should not pursue selfish interests; Pope Francis
വത്തിക്കാൻ സിറ്റി: ലെബനനിലെ മാറോണീത്ത കത്തോലിക്കാ പാത്രിയാർക്കീസ് കർദ്ദിനാൾ ബേച്ചറ ബുത്രോസ് റായിക്ക് (Cardinal Béchara Boutros Raï) ഫ്രാൻസീസ് പാപ്പാ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. എത്രയും വേഗം ലെബനൻ സന്ദർശിക്കുന്നതിനുള്ള തൻറെ അഭിലാഷം മാർപ്പാപ്പാ ആവർത്തിച്ചു വെളിപ്പെടുത്തന്നു. ക്രിസ്തുമസ്സിൻറെ തലേന്ന്, ഡിസമ്പർ 24-ന് (24/12/20) അയച്ച കത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ ആഗ്രഹം ഒരിക്കൽ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്.
ദേവദാരുക്കളുടെ നാടായ ലെബനൻറെ ഉന്മേഷത്തെയും വിഭവസമൃദ്ധിയെയും ഇല്ലാതാക്കുന്ന സഹനങ്ങളും കഷ്ടപ്പാടുകളും തന്നെ അതീവ ആശങ്കയിലാഴ്ത്തുന്നുവെന്നും, അതിലുപരി വേദനാനകമാണ്, സമാധാനത്തിൽ ജീവിക്കാനും ഇക്കാലഘട്ടത്തിനും നമ്മുടെ ലോകത്തിനും സ്വാതന്ത്ര്യത്തിൻറെ സന്ദേശവും സമാധാനപരമായ സഹജീവനത്തിൻറെ സാക്ഷ്യവും ആയിരിക്കാനുമുള്ള അമൂല്യമായ അഭിലാഷം ലെബനൻ ജനതയ്ക്ക് നിഷേധിക്കപ്പെട്ടു കാണുന്നതെന്നും പാപ്പാ കത്തിൽ പറയുന്നു.
പൊതുജനത്തിൻറെ താല്പര്യം സംരക്ഷിക്കാൻ പാപ്പാ ലെബനൻറെ ഉത്തരവാദിത്വം പേറുന്നവരെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. സ്വാർത്ഥതാല്പര്യപൂരണത്തിനു ശ്രമിക്കാതെ നാടിൻറെയും നാട്ടാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാൻ പാപ്പാ അവരെ ഓർമ്മിപ്പിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group