ന്യൂഡല്‍ഹി: നാലു വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) ചെയർമാൻ ജഗദീഷ് കുമാർ.
75 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡുകളോ നേടി നാലു വർഷ ബിരുദം പൂർത്തിയാക്കിയാല്‍ ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്) നേടിയോ ഇല്ലാതെയോ പിഎച്ച്.ഡി ചെയ്യാനും ‘നെറ്റി’ന് അപേക്ഷിക്കാനും സാധിക്കും. ഇതുവരെയും ‘നെറ്റി’ന് അപേക്ഷിക്കാൻ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കേണ്ടിയിരുന്നു.
പുതിയ നിർദേശപ്രകാരം നാലു വർഷമോ എട്ടു സെമസ്റ്ററോ ഉള്ള ബിരുദം ഏതു വിഷയത്തിലായാലും ഇഷ്ടമുള്ള മറ്റേതു വിഷയത്തിലും പിഎച്ച്.ഡി ചെയ്യാം. പട്ടികജാതി/വർഗക്കാർ, ഒ.ബി.സി (നോണ്‍ ക്രീമിലെയർ), ഭിന്നശേഷിക്കാർ, സാമ്ബത്തിക പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാർക്ക് നിബന്ധനയില്‍ അഞ്ചു ശതമാനം ഇളവുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m