വിജയപുരം രൂപതക്ക് പുതിയ സഹായ മെത്രാൻ

റോമൻ കത്തോലിക്കാ രൂപതയായ വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി രൂപതാ വികർ ജനറൽ മോൺ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിലിനെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നിയമിച്ചു.

പാമ്പനാർ തിരുഹൃദയ ഇടവകയിൽ 1972 ഏപ്രിൽ ആറിനാണ് നിയുക്ത മെത്രാന്റെ ജനനം. ഇടവകയിൽ ഇപ്പോഴും കപ്യാരായി സേവനം ചെയ്യുന്ന അലക്സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്. കോട്ടയം ഇൻഫന്റ് ജീസസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദികപരിശീലനം നടത്തി. റോമിലെ സെന്റ് ആൻസലേം പൊന്തിഫിക്കൽ അത്തെനേവുമിൽ നിന്ന് ലിറ്റർജിയിൽ ലൈസൻഷ്യേറ്റും ഉർബാനിയാന സർവകലാശാലയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്‌ടറേറ്റും നേടി.

1996 ഡിസംബർ 27ന് ബിഷപ്പ് പീറ്റർ തുരുത്തിക്കോണം പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. മൂന്നാർ മൗണ്ട് കാർമൽ ഇടവകയിൽ സഹവികാരിയായി ആയിട്ടായിരുന്നു ആദ്യ നിയമനം. ഗൂഡല്ലൂർ സെന്റ് ജോസഫ് ഇടവക, ഇടുക്കി ഹോളി ഫാമിലി ഇടവക എന്നിവിടങ്ങളിൽ വികാരിയായും ഇടുക്കി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡയറക്ടറായും സേവനം ചെയ്തതിനു ശേഷം ഇറ്റലിയിലെ പ്രാത്തോ രൂപതയിൽ 2006 മുതൽ 2017 വരെ സേവനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group