അലഹബാദ് രൂപതക്ക് പുതിയ മെത്രാൻ

ഉത്തർപ്രദേശിലെ അലഹബാദ് രൂപതയുടെ പുതിയ മെത്രാനായി ഫാ. ലൂയിസ് മസ്ക്കരെനാസിനെ ഫ്രാൻസിസ് മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.നിലവിൽ
ഈ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു ഫാ. ലൂയിസ്.

കർണ്ണാടക സ്വദേശിയായ നിയുക്തമെത്രാൻ 1959 സെപ്റ്റംബർ 29-ന് കെൽമ്പെത്തിലാണ് ജനിച്ചത്. 1989 ഏപ്രിൽ 4-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വിവിധ ഇടവകകളിൽ സഹവികാരി, രൂപതാകൂരിയായിലെ ഉദ്യോഗസ്ഥൻ, രൂപതാ വികസന സാമൂഹ്യക്ഷേമ കേന്ദ്ര മേധാവി, അലഹബാദിലെ സെൻറ് ജോസഫ് കോളേജിൻറെ തലവൻ, അവിടത്തെ നസ്രത്ത് ആശുപത്രിയുടെ ഡയറക്ടർ തുടങ്ങിയ വിവിധ തലങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group