ചങ്ങനാശേരി അതിരൂപതാ പ്രവാസി സംഗമം ലോഗോ പ്രകാശനം ചെയ്തു

കോട്ടയം : ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ എട്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പബ്ലിസിറ്റി ടീം നിർമിച്ച ലോഗോ പ്രകാശനം ചെയ്തു.

വാർഷികത്തിന്റെ വിവിധ കമ്മിറ്റി കൺവീനേഴ്സിന്റെയും ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത ഓൺലൈൻ മീറ്റിംഗിൽ പ്രവാസി അപ്പോസ്തലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിക്കളമാണ് ലോഗോ ഔദ്യോഗികകമായി പ്രകാശനം ചെയ്തത്.

ജൂലൈ 29ന് ചങ്ങനാശേരി കത്തീഡ്രൽ ദൈവാലയത്തിലെ ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ വർഷത്തെ അതിരൂപതാ വാർഷികം നടക്കുക. ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള സമ്മേളനം ഉൽഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ചടങ്ങിന് അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യാതിഥി ആയിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group