ആന്ധ്രാപ്രദേശിലെ കുർണൂൽ രൂപതയ്ക്ക് പുതിയ ഇടയനെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ. കർമ്മലീത്താ സഭാവൈദികനായ ഫാ. ജോഹാന്നസ് ഗൊരാൻ്റലയെ ആണ് ഫ്രാൻസിസ് പാപ്പ രൂപതാധ്യക്ഷനായി നിയമിച്ചത്. റോമിലെ തെരേസിയാനും സർവകലാശാലയിൽ അധ്യാപകനായി സേവനം ചെയ്തുവരവെയാണ് ഫാ. ജോഹാന്നസിനെ പാപ്പ പുതിയ ദൗത്യം ഏല്പിക്കുന്നത്.
വിജയവാഡ രൂപതയിലെ നവാബു പേട്ടയിൽ 1974 ഫെബ്രുവരി 27-ന് ജനിച്ച അദ്ദേഹം, ഓ.സി.ഡി സന്യാസ സഭയിൽ 2000-ൽ നിത്യവ്രതം ചെയ്തു. കേരളത്തിലെ തിരുഹൃദയ കോളജിൽ തത്വശാസ്ത്രവും, റോമിലെ തെരേസിയാനും സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രപഠനവും പൂർത്തിയാക്കിയ അദ്ദേഹം 2002, ജനുവരി 10-ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. റോമിലെ ബിബ്ലിക്കും സർവകലാശാലയിൽ നിന്ന് ബൈബിളിൽ ബിരുദാനന്തര ബിരുദവും ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group