പുതിയ തട്ടിപ്പ് : ജാഗ്രത വേണം; മുന്നറിയിപ്പ് നൽകി കേരള പോലീസ്

പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന വമ്പൻ തട്ടിപ്പിന്‍റെ വിവരം പങ്കുവച്ചാണ് ഫേസ്ബുക്ക് പേജിലൂടെയുള്ള പൊലീസിന്‍റെ മുന്നറിയിപ്പ്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നാണ് പൊലീസ് പറയുന്നത്.

പാഴ്സലിൽ എം ഡി എം എ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്ന് പറഞ്ഞാകും ഫോൺ വിളിയെത്തുക. സി ബി ഐ, കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാണ് വിളി വരികയെന്നും വ്യാജ ഐഡികൾ കാണിച്ചേക്കുമെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് പാഴ്സൽ അയച്ചശേഷം ഇത്തരം ഫോൺകോളുകൾ വന്നാൽ പൊലീസിനെ വിളിക്കണമെന്ന് പറഞ്ഞ് 1930 എന്ന സൈബർ പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറും പോലീസ് പങ്കുവച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group