കൊച്ചി :കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂലൈയിലെ ശമ്പളം ഈ മാസം 25 നകം നല്‍കണമെന്നും ഓണത്തിന് ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകുന്നതിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിർദേശം.
ഹര്‍ജികള്‍ 21 ന് വീണ്ടും പരിഗണിക്കുമ്പോള്‍ ശമ്പളം നല്‍കുമോയെന്ന കാര്യം അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. നിലവില്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ സഹായം അനിവാര്യമാണ്.ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ ബദല്‍ സംവിധാനം എന്താണെന്ന് ചോദിച്ചിട്ടു മറുപടിയില്ലെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു. ജൂലൈയിലെ ശമ്പളം നല്കാന് 30 കോടി രൂപ അനുവദിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകനും വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group