കത്തോലിക്കാ സഭയിൽ വിശ്വാസികളുടെ എണ്ണം കൂടുന്നു

ഈ മാസം ആദ്യം പുറത്തിറക്കിയ, സ്റ്റാറ്റിസ്റ്റിക്കൽ ഇയർ ബുക്ക് ഓഫ് ചർച്ച് പ്രകാരം 2022-ൽ ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ എണ്ണം 14 ദശലക്ഷത്തോളം വർധിച്ചു.വത്തിക്കാൻ പത്രമായ എൽ ഒസെർവത്തോറെ റിപ്പോർട്ടിലാണ് ഈ റൊമാനോയുടെ വെളിപ്പെടുത്തലുള്ളത്.

എന്നാൽ 2021 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം വൈദികരുടെയും സെമിനാരിക്കാരുടെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പൗരോഹിത്യത്തിലേക്കും സമർപ്പണജീവിതത്തിലേക്കുമുള്ള ദൈവവിളികളുടെ എണ്ണം മൊത്തത്തിൽ കുറഞ്ഞുവെങ്കിലും ലോകത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും സഭ വളർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം ഏകദേശം 1% ആയി വർധിച്ചു. 2021-നെ അപേക്ഷിച്ച് 2022-ൽ 1.376 ബില്യണിൽ നിന്ന് 2022-ൽ 1.390 ബില്യണായി ഉയർന്നു. മുൻവർഷങ്ങളിലെന്നപോലെ, ആഫ്രിക്കയിലെ കത്തോലിക്കാ സഭ വളർന്നുകൊണ്ടേയിരിക്കുന്നു.

ആഫ്രിക്കയിൽ കത്തോലിക്കരുടെ ഏറ്റവും ഉയർന്ന വർധനവ് 3% ആണ്. അതേസമയം അമേരിക്കയിൽ 0.9% ഉം ഏഷ്യയിൽ 0.6% ഉം വർധനവ് രേഖപ്പെടുത്തി.

യൂറോപ്പിലെ കത്തോലിക്കരുടെ എണ്ണം 2021 മുതൽ 2022 വരെ ഏകദേശം 286 ദശലക്ഷമായി തുടരുന്നു. സഭയിൽ വൈദികരുടെയും വൈദികർത്ഥികളുടെയും എണ്ണം കുറവാണ്. ആഗോളതലത്തിൽ 2021 മുതൽ 2022 വരെ പുരോഹിതരുടെ എണ്ണം 142 ആയി കുറഞ്ഞു (407,872-ൽ നിന്ന് 407,730 ആയി). എന്നാൽ ആഫ്രിക്കയിലും ഏഷ്യയിലും പുരോഹിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group