സ്കിറ്റിസ് നാലാമൻ മാർപാപ്പ 1484 നവംബർ 1ന് സകല പുണ്യവാൻമ്മാരുടെയും തിരുന്നാളായി പ്രഖ്യാപിച്ചു. ആ ദിനത്തെ സകല വണക്കത്തോടും വിശുദ്ധിയോടുംകൂടെ ആഘോഷിക്കുവാൻ എല്ലാ കത്തോലിക്കാ വിശ്വാസികളോടും ആവശ്യപ്പെടുകയും, അന്ന് ഒരു അവധി ദിനമായി ആഹ്വാനവും ചെയ്തു. വാളും പരിചയും ഇല്ലാത്ത രാജാവിന്റെ പോരാളികളായ നമുക്ക് സഭയാണ് രാജ്യം, ക്രിസ്തുവാണ് രാജാവ്. പ്രജകളായ നാം ഓരോരുത്തരും രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി അമൂല്യമായ നിധികൾ ശേഖരിക്കേണ്ടിയിരിക്കുന്നു. ഈ അമൂല്യ നിധിയാണ് ശുദ്ധീകരണ സ്ഥലത്ത ആത്മാക്കൾ. ഈ ആത്മാക്കളുടെയും ദിനത്തിൽ മക്കൾ അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ട ദിനം കൂടിയാണ്. പ്രത്യേക ജാഗരണ പ്രാർത്ഥനയും 80 ദിനക്കാല ആഘോഷവും 1955-ൽ നിറുത്തിയെങ്കിലും ഇത് സകല വിശുദ്ധരുടെയും ദിനാചരണത്തിന്റെ ആരംഭം കുറിക്കുന്നു.
ഇംഗ്ലണ്ടിൽ വിശുദ്ധരും പുണ്യവാന്മാരും “ഹാല്ലോവ്ഡ്” എന്നാണ്
അറിയപ്പെട്ടിരുന്നത്. ഇതിനാലാണ് ഈ ദിനത്തെ “ആൾ ഹാലോവ്സ് ഡേ” എന്ന് വിളിക്കുന്നത്. തിരുനാളിനു മുൻപുള്ള രാത്രി അല്ലെങ്കിൽ “e’en” “ആൾ ഹാല്ലോവ്സ്’ eve” എന്ന പേരിൽ ഇത് പരക്കെ അറിയപ്പെട്ടു. ഇത് ചേർന്ന് “ഹാലോവീൻ” എന്നായി മാറി.
ഹല്ലോവിൻ ദിനം ആഗതമാക്കുന്ന രണ്ടു തിരുനാളുകളുടെ തയ്യാറെടുപ്പാണ്. സകല വിശുദ്ധരുടെയും ദിനം, സകല ആത്മാക്കളുടെയും ദിനം എന്നിവയാണ് ആ രണ്ടു തിരുനാളുകൾ. ആയതിനാൽ ഈ ദിവസം ജാഗരണ പ്രാർഥനയും
ഉപവാസവും അനുഷ്ഠിക്കണമെന്നാണ് പറയപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group