81.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

ഇന്ത്യയിലെ 81.5 കോടി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റാബേസിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. പൗരന്മാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചിരുന്നതായി യുഎസ് സൈബർ സുരക്ഷാ ഏജൻസിയായ റീസെക്യൂരിറ്റി റിപ്പോർട്ട് ചെയ്യുന്നു.

ഡാറ്റ ചോർച്ച സ്ഥിരീകരിച്ചാൽ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോർച്ചയായിരിക്കും ഇത്. ‘pwn0001’ എന്ന ഹാക്കറാണ് വിവരങ്ങൾ ഡാർക്ക് വെബിൽ പുറത്തുവിട്ടത്. ആധാർ, പാസ്‌പോർട്ട് വിശദാംശങ്ങൾ, കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകൾ, ഫോൺ നമ്പറുകൾ, താൽക്കാലികവും സ്ഥിരവുമായ വിലാസങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊവിഡ്-19 പരിശോധനയ്ക്കിടെ ഐസിഎംആർ ശേഖരിച്ച വിവരങ്ങളാണ് ചോർത്തിയതെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group