മുനമ്പo അപകടം; വള്ളം മുങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുനമ്പത്ത് ഫൈബര്‍ വള്ളം മുങ്ങി കാണാതായ നാല് മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 10.2 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്നുപേര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്.

മാലിപ്പുറത്തു നിന്നും മീന്‍ പിടിക്കാന്‍ പോയ സമൃദ്ധി എന്ന ബോട്ടാണ് മറിഞ്ഞത്. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടം നടന്നത്.

കോസ്റ്റ്ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group