മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ ഔദ്യോഗിക പ്രതികരണം

മാനന്തവാടി ലിറ്റിൽ ഫ്ളവർ യു.പി. സ്കൂളിൽ, ഹെഡ്മിസ്ട്രസായ സന്യാസിനിയും ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവും തമ്മിലുള്ള സംഭാഷണം, കുട്ടിയുടെ രക്ഷിതാവ് അനുവാദമില്ലാതെ മൊബൈലിൽ പകർത്തി മാധ്യമങ്ങളിലൂടെ വിവാദമാക്കിയ സാഹചര്യത്തിൽ, സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട്, ഹെഡ്മിസ്ട്രസ് ഔദ്യോഗിക പ്രതികരണം പുറത്തിറക്കി.

കർണ്ണാടകയിലെ ഹിജാബ് വിവാദം കേരളത്തിലും ആവർത്തിക്കാൻ ചില തീവ്രചിന്താഗതിക്കാർ നടത്തിയ ഗൂഢാലോചനയാണ് ഈ വീഡിയോ വിവാദത്തിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അനുവാദമില്ലാതെ ഒരാളുടെ വീഡിയോ എടുക്കുക, അത് മാധ്യമങ്ങളിലൂടെ പുറത്തുവിടുക, മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന് നിലവിളി മുഴക്കുക, ചർച്ചകൾക്കു ശേഷം ‘ഹെഡ്മിസ്ട്രസ് മാപ്പ് പറഞ്ഞു’ എന്ന് പ്രചരിപ്പിക്കുക തുടങ്ങി ഇപ്പോൾ സംഭവിച്ച കാര്യങ്ങളുടെ ‘ടൈം ലൈൻ പരിശോധിക്കുമ്പോൾ സ്വാഭാവികമായി സംഭവിച്ചതല്ല ഈ വിവാദം എന്നു മനസിലാകും.
അതിനാൽ സംഭവത്തിലെ നിജസ്ഥിതി അറിയിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് പുറത്തിറക്കിയ പ്രതികരണത്തിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

മാനന്തവാടി ലിറ്റിൽ ഫ്ളവർ യു.പി. സ്കൂളിൽ 17.02.2022 -ന് ഒരു കുട്ടിയുടെ രക്ഷിതാവുമായി ഞാൻ നടത്തിയ സംഭാഷണത്തിൽ വീഴ്ചയുണ്ടാവുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് പ്രശ്നം കൂടുതൽ രൂക്ഷമാവുകയും ചെയ്തു. എന്നാൽ ഇത് ആരെയും ബോധപൂർവ്വം വേദനിപ്പിക്കാനോ, മതവികാരങ്ങളെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. ഈ സ്കൂളിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതു പോലെ തുടർന്നും യൂണിഫോം ധരിച്ചു വരാനുള്ള പൂർണ്ണസ്വാതന്ത്ര്യവും അവകാശവും കുട്ടികൾക്കുണ്ട്. ഈ വസ്തുതകളെല്ലാം വയനാട് ജില്ലാ സബ് കളക്ടർ കുമാരി ശ്രീലക്ഷ്മി ഐ.എ.എസ്., മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, പോലീസ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവരുൾപ്പെട്ട യോഗത്തിൽ അംഗീകരിക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ വിദ്യാലയത്തിലെ കുട്ടികൾക്കോ, അവരുടെ രക്ഷിതാക്കൾക്കോ യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാവുകയില്ലെന്ന് ഞാൻ അറിയിക്കുന്നു.

എന്ന്

ഹെഡ്മിസ്ട്രസ്
സി. റോഷ്ന എ.സി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group