കോട്ടയം മാർത്തോമ്മ സെമിനാരിയിൽ നിഖ്യാ സുനഹദോസിൻ്റെ 1700 -ാം വാർഷികത്തോടനുബന്ധിച്ച് അന്തർ സെമിനാരി ദൈവശാസ്ത്ര അധ്യാപക പഠനശിബിരം സംഘടിപ്പിച്ചു.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. സ്കറിയ കന്യാകോണിൽ ഉദ്ഘാടനം ചെയ്തു. മാർത്തോമ്മ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ.വി.എസ്. വർഗീസ് അധ്യക്ഷത വഹിച്ചു. പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, റവ.ഡോ. ജേക്കബ് മാത്യു, റവ.ഡോ. വി.എം മാത്യു, റവ. ഡോ. പി. ജോൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക, ഓർത്തഡോക്സ്- മാർത്തോമ്മ വേദശാസ്ത്ര അധ്യാപക വേദശാസ്ത്ര സെമിനാറിൽ ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ‘നിഖ്യാ സുനഹദോസ് അന്നും ഇന്നും’ എന്ന വിഷയത്തെക്കുറിച്ച് റവ.ഡോ.എ. ജോൺ ഫിലിപ്പ് പ്രബന്ധം അവതരിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m