കണ്ണീരോടെ കർത്താവിന്റെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്.

ജീവിതത്തിൻ നാമോരോരുത്തരും ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭയപ്പെടാതെ ഉറപ്പും ധൈര്യവും ഉള്ളവർ ആയിരിക്കുക. തിരുവചനത്തിൽ ജോഷ്വയുടെ ലേഖനത്തിൽ മൂന്ന് പ്രാവശ്യം ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക എന്നു പറയുന്നു. തിരുവചനത്തിൽ പറയുന്ന തന്റെ വാഗ്ദാനങ്ങളിൽ ദൈവം വിശ്വസ്തനാണ്. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന് കർത്താവ് പറയുന്നു. ജീവിതത്തിലെ ഏതു പ്രതികൂല സാഹചര്യങ്ങളിലും നാം ഒരോരുത്തരെയും ഉപേക്ഷിക്കാത്തവനാണ് നമ്മുടെ കർത്താവ്. ആത്മാർത്ഥതയുള്ള സൗഹൃദവും, അമൂല്യമായ വിശ്വസ്തതയും ദൈവത്തിന്റെ അനുഗ്രഹമാണ്.

ജീവിതത്തിൽ മനസ്സ് തകർന്നു ഇന്ന് പലരും നിസാര കാരണത്താൽ ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുന്നു. എന്നാൽ കർത്താവിൽ ആശ്രയിക്കുന്നവൻ ധൈര്യത്തോടെ നിലകൊളളും. കൂലിക്കാരനായ ഇടയന്‍ ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ്. എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നവനാണ്. നമ്മുടെ ദു:ഖങ്ങളിലും സങ്കടങ്ങളിലും, നമ്മുടെ വേദനയിലും പ്രയാസങ്ങളിലും നമ്മെ തനിച്ചാക്കി, ചെന്നായ്ക്കൾക്ക് പിച്ചിച്ചീന്തുവാൻ ഏൽപ്പിച്ചുകൊടുക്കുന്ന, കരുതലില്ലാത്ത കൂലിക്കാരനായല്ല; നമ്മുടെ പരീക്ഷകളിലും വേദനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്.

സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ ദൈവം. ആശ്വാസത്തിനായി ദൈവത്തിലേക്കു തിരിയുന്ന പക്ഷം ജീവിതത്തിലുണ്ടാകുന്ന ഏതൊരു സങ്കടവും ദുരിതവും ദൈവകൃപയാൽ നേരിടാൻ ദൈവം നമ്മെ ശക്തരാക്കും. കണ്ണീരോടെ കർത്താവിന്റെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തർക്കും കർത്താവിൽ പൂർണ്ണഹൃദയത്തോടെ ആശ്രയിക്കാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group