ഉത്തര കൊറിയയില്‍ നിന്നും ഒരു ക്രിസ്തു സാക്ഷ്യം.

മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍ക്കാഴ്ചയായി മാറിയ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട മി ജിന്‍ എന്ന നാല്പതുവയസ്സുകാരിയുടെ ക്രിസ്തു സാക്ഷ്യം ശ്രദ്ധേയമാകുന്നു.കിം ജോങിന്റെ നേതൃത്വത്തിലുള്ള നോര്‍ത്ത് കൊറിയന്‍ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് ഇടയിൽ അവയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഒരാളായിരുന്നു മി ജിന്‍.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഭരണകൂടം പിടിച്ചാൽ പിന്നീട് അവർക്ക് ലഭിക്കുന്ന ശിക്ഷ അതികഠിനം ആയിരിക്കും. കൂടാതെ ഉത്തരകൊറിയയില്‍ നിന്നും രക്ഷപ്പെടുന്ന സ്ത്രീകള്‍ ചൈനക്കാരുമായി വിവാഹിതരാകാന്‍ നിര്‍ബന്ധിതരാകുന്നു. അല്ലെങ്കില്‍ അവര്‍ സെക്‌സ് ട്രേഡിലെ ഇരകളാകുംഈ സാഹചര്യത്തിൽ തന്റെ രക്ഷപ്പെടൽ ദൈവിക പദ്ധതിയാണെന്നും ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട ആ നിമിഷം ക്രിസ്തുവിന്റെ മകളാകാന്‍ താൻ തീരുമാനിച്ചെന്നും ’’,മി ജിന്‍ പങ്കുവയ്ക്കുന്നു.ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം കൊറിയന്‍ കന്യാസ്ത്രീകളുടെ സഹായത്താല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയ മീ. ജിന്‍ ജ്ഞാനസ്‌നാനശേഷം അവളേറ്റവും ഇഷ്ടപ്പെടുന്ന പുണ്യവതിയായ തെരേസയുടെ നാമം സ്വീകരിച്ചിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group