തെരുവിലെ നായ ആക്രമണം; ആശങ്ക അറിയിച്ച് പ്രോ ലൈഫ്

കൊച്ചി :തെരുവ് നായയുടെ ആക്രമണത്തിൽ കൊച്ചുകുട്ടികൾ അടക്കം മരിക്കുമ്പോൾ മനുഷ്യസ്നേഹികൾക്കെല്ലാം വലിയ ആശങ്കയുണ്ടെന്ന്‌ പ്രോ ലൈഫ് അപ്പോസ്തലേറ്റ്.

ആരോഗ്യപരിപാലനത്തിന്റെയും സാമൂഹ്യ വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരിൽ ഒക്കെ അന്തർദേശിയ തലത്തിൽ മികവിന്റെ സന്ദേശങ്ങളും പ്രചരണവും നടക്കുമ്പോൾ തന്നെ തെരുവിൽ കൂട്ടമായി അലയുന്ന നായ്ക്കൾ ആക്രമിച്ചു മനുഷ്യജീവൻ നഷ്ട്ടപെടുമ്പോൾ നാടിന്റെ സത്പേരിനു കളങ്കം വരുത്തുകയാണ്. തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്ന മുഴുവൻ നായ്ക്കളെയും സമയബന്ധിതമായി വന്ധികരിച്ചു സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രോ ലൈഫ് സമിതി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group