പാലാ: പാലാ രൂപത പ്രവാസി സംഗമം നാളെ (ജൂലൈ 22 ശനിയാഴ്ച) ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജിൽ നടക്കും. പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെയും പ്രവാസികളായിരുന്നവരുടെയും കുടുംബസമേതമുള്ള സമ്മേളനത്തിനാണ് ഒരിക്കൽ കൂടി രൂപത ആതിഥ്യമരുളുന്നത്.
നാളെ രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. ഒൻപതിന് പിഡിഎംഎ അസി. ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി വിശുദ്ധ കുർബാനയർപ്പിക്കും. 10ന് ഡോക്യുമെന്ററി മിഡിൽ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു നേതൃത്വം നൽകും. തുടർന്ന് സമ്മേളനം.പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്യും. മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിലിനെ സമ്മേളനത്തിൽ ആദരിക്കും.
ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പി ൽ അനുഗ്രഹപ്രഭാഷണം നടത്തും. മണിപ്പുരിൽ ദുരിതം നേരിടുന്ന ജനങ്ങൾക്ക് പിന്തുണയ റിയിച്ചുള്ള പ്രമേയം സമ്മേളനത്തിൽ കുവൈറ്റ് കോ-ഓർഡി നേറ്റർ സിവി പോൾ അവതരിപ്പിക്കുമെന്ന് പ്രവാസി അപ്പസ്തോലേറ്റ് രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഗ്ലോബൽ കോർഡിനേറ്റർ ഷാജി മോൻ മങ്കുഴിക്കരി എന്നിവർ അറിയിച്ചു.
പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ, രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഗ്ലോബൽ കോ-ഓർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, മിഡിൽ ഈസ്റ്റ് കോ-ഓർഡിനേറ്റർ ജൂട്ടസ് പോൾ, റിട്ടോണീസ് പ്രതിനിധി ഡിജേഷ് ജോർജ് നെടിയാനി എന്നിവർ പ്രസംഗിക്കും. പ്രതിഭകളെ ആദരിക്കൽ, വീൽചെയർ വിതരണം എന്നിവ നടക്കും.
പൊതുചർച്ചയ്ക്ക് മിഡിൽ ഈസ്റ്റ് ട്രഷറർ സോജിൻ കെ. ജോൺ, സൗദി കോ-ഓർഡിനേറ്റർ ബിനോയി സെബാസ്റ്റ്യൻ, മീഡിയ കോ-ഓർഡിനേറ്റർ ലിസി കെ.ഫെർണാണ്ടസ്, യുകെ പ്രതിനിധി റോളിൻ തോമസ്, യുഎഇ പ്രതിനിധി മാത്യു ലോന്തിയിൽ എന്നിവർ പങ്കെടുക്കും. PDMA ഫോറോന പ്രസിഡന്റ്മാരെ PDMA രൂപതാ സെക്രട്ടറി ഷിനോജ് മാത്യു പരിചയപ്പെടുത്തും. കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group