ഇറ്റലിയിലെ വെനീസിലെ പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപം പാലസ്തീൻ അഭയാർത്ഥി തകർത്തു

Palestinian refugees smashed the Statue of the Blessed Virgin Mary in
Venice, Italy

വെനീസ്, ഇറ്റലി: ഇറ്റാലിയൻ നഗരമായ വെനീസിലെ മാർഘേരയിലെ പിയാസ്സാലെ ജിയോവന്നാസിയിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ ശിരസ് മുസ്ലിം അഭയാർത്ഥി തകർത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം. രൂപം വികൃതമാക്കിയ മുപ്പത്തിയൊന്നുകാരനായ പാലസ്തീൻ സ്വദേശിയെ വടക്ക്കിഴക്കൻ ഇറ്റലിയിലെ ഗോറീസിയായിലെ ഡിഇസോൺസോ റിപാട്രിയേഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലുടൻ ഇയാളെ നാടുകടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. “സത്യനിഷേധികളുടെ മനസ്സുകളിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാൽ കഴുത്തുകൾക്ക്‌ മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങൾ വെട്ടിക്കളയുകയും ചെയ്യുക” (8:12) എന്ന ഖുറാൻ വാക്യത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഇയാൾ പരിശുദ്ധ കന്യകാമാതാവിന്റെ ചരിത്രപ്രാധാന്യമുള്ള രൂപത്തിന്റെ ശിരസ്സും കൈവിരലുകളും തകർത്തതെന്ന് സൂചനയുണ്ട്.

പരിസരവാസികൾ അറിയിച്ചതിനെ തുടർന്ൻ നിരീക്ഷണ കാമറയിൽ നിന്നും ലഭിച്ച വിവരങ്ങൾവെച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമി പിടിയിലായത്. ‘മതവിശ്വാസത്തിനെതിരായ കുറ്റകൃത്യം’ ചുമത്തിയ ശേഷം ജാമ്യത്തിൽ വിട്ട ഇയാൾ വീണ്ടും റെയിൽവേ പോലീസിന്റെ കയ്യിൽ അകപ്പെടുകയായിരുന്നു. ഇയാളുടെ പക്കൽ ഇറ്റലിയിൽ താമസിക്കുന്നതിനുള്ള റെസിഡന്റ് പെർമിറ്റ്‌ ഇല്ലാത്തതിനാലും, തീവ്രവാദി സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും കേസ് ജനറൽ ഇൻവെസ്റ്റിഗേഷൻ ആൻഡ്‌ സ്പെഷ്യൽ ഓപ്പറേഷൻസ് ഡിവിഷന് കൈമാറിയിട്ടുണ്ട്. പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തകർത്തത് മാധ്യമ ശ്രദ്ധനേടുകയും, പ്രദേശവാസികളുടെ രോക്ഷത്തിന് കാരണമാവുകയും ചെയ്തുവെങ്കിലും സഭാനേതൃത്വം പ്രതികരിച്ചിട്ടില്ല.

അതേസമയം യാഥാസ്ഥിതിക രാഷ്ട്രീയനേതാക്കളിൽ ചിലർ സംഭവത്തെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. തകർക്കപ്പെട്ട രൂപം എത്രയും പെട്ടെന്ന് തന്നെ പുനഃസ്ഥാപിക്കുമെന്ന് മേയർ ലൂയിജി ബ്രുഗ്നാരോ ഉറപ്പ് നൽകി. വടക്കൻ ഇറ്റലിയിലെ കൊമോയിൽ ഫാ. റോബർട്ടോ മാൽഗെസിനി എന്ന വൈദികനെ സെപ്റ്റംബറിൽ കൊലപ്പെടുത്തിയതും ഇസ്ലാമിക അഭയാർത്ഥി തന്നെയാണ്. ഇത്തരം ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അഭയാർത്ഥികളെ സംബന്ധിച്ച തങ്ങളുടെ നയങ്ങൾ യൂറോപ്യൻ രാഷ്ട്രങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group