കോതമംഗലം മാർത്തോമൻ പള്ളിയുടെ സംരക്ഷണത്തിന് അർദ്ധ സൈനിക വിഭാഗം.

Paramilitary unit for the protection of Kothamangalam Marthoman Church.

കോതമംഗലം : അഞ്ഞൂറ് വർഷത്തെ ചരിത്രപ്രാധാന്യമുള്ള എറണാകുളം കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥാവകാശത്തിന്റെ പേരിൽ തുടരുന്ന തർക്കം നിലനിൽക്കെ ദേവാലയത്തിന്റെ സംരക്ഷണത്തിന് അർദ്ധ സൈനിക വിഭാഗത്തിനെ ചുമതലപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിറക്കി. പള്ളി ഇപ്പോൾ കൈവശപ്പെടുത്തിയിരിക്കുന്ന യാക്കോബായ വിഭാഗമാണ്. 2017-ലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ദേവാലയം ഓർത്തഡോൿസ് വിഭാഗത്തിന് കൈമാറാൻ യാക്കോബായക്കാർ വിസമ്മതിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിനെ കേരളം സംസ്ഥാന സർക്കാർ അവഗണിച്ചതിനാലാണ് ഡിസംബർ എട്ടിന് കേരള ഹൈക്കോടതി പുതിയ ഉത്തരവ് ഇറക്കിയത്.

സുപ്രീം കോടതിയുടെ ഉത്തരവ് സംസ്ഥാന സർക്കാർ പാലിക്കാത്തതിനാൽ ഓർത്തഡോക്സ് വിഭാഗം സർക്കാരിനെതിരെ സംസ്ഥാന ഹൈക്കോടതിയിൽ കോടതി അവഹേളനവും ഉന്നയിക്കുകയും ഉന്നത കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റെടുക്കൽ വിഷയത്തിൽ തർക്കം പലയിടത്തും ക്രമസാമാധാന പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കെ സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് സമാധാന കരാറിന് രുപം നൽകി. ഇരു മത-വിഭാഗങ്ങളുടെയും നേതാക്കളുമായി മുഖ്യമന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല.

സുപ്രീം കോടതി ഉത്തരവ് പാലിച്ച് സംസ്ഥാന സർക്കാർ നിരവധി ദേവാലയങ്ങൾ ഓർത്തോഡോക്സ് വിഭാഗത്തിന് കൈമാറിയിരുന്നു. ദേവാലയ കൈമാറ്റത്തെ എതിർത്ത പ്രതിക്ഷേധക്കാരെ നീക്കം ചെയ്യാൻ ഓരോ തവണതയും പൊലീസിന് ബലം പ്രയോഗിക്കേണ്ടതായി വന്നിട്ടുണ്ട്. ഏറ്റെടുക്കലിനെ എതിർത്താൽ ആരെയും നീക്കം ചെയ്യാമെന്നും കോടതി സി.ആർ.പി.എഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേവാലയത്തിൽ നിന്ന് ആരെയും പുറത്താക്കുന്നില്ലെന്നും ഇടവകക്കാർക്ക് ഇപ്പോഴും പള്ളി ഉപയോഗിക്കുന്നത് തുടരാമെന്നും പുരോഹിതർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group