ഇടുക്കി : പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന മലയോര ജനതയ്ക്കൊപ്പമാണ് എന്നും അജപാലകരെന്ന് മാര്‍ ജോസഫ് പാംപ്ലാനി. തളിപ്പറമ്പ് സെന്‍റ് മേരീസ് ദൈവാലയ ഓഡിറ്റോറിയത്തില്‍ നടന്ന തലശേരി അതിരൂപതയിലെ വൈദികരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലയോര ജനതയുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുള്ള അജപാലന പ്രവര്‍ത്തനങ്ങളാണ് തലശേരി അതിരൂപതയിലെ വൈദികര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് നിസംശയം പറഞ്ഞ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി; മലബാറിലെ സഭയുടെ വളര്‍ച്ചയ്ക്ക് തലശേരി അതിരൂപതയിലെ വൈദികരുടെ കൂട്ടായ്മയും കഠിനാധ്വാനവും കാരണമായെന്നും വിശദമാക്കി.
ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തി. തലശേരി അതിരൂപതാംഗവും മാനന്തവാടി രൂപതയുടെ സഹായമെത്രാനുമായ മാര്‍ അലക്സ് താരാമംഗലത്തെ സമ്മേളനത്തില്‍ അനുമോദിക്കുകയും, ഫ്രാന്‍സിസ് പാപ്പ മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ച റവ. ഡോ. തോമസ് മണ്ണൂരാംപറമ്പിലിനെ യോഗം ആദരിക്കുകയും ചെയ്തു. തലശേരി അതിരൂപതയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ നിലവിലുള്ള ഡിപ്പാര്‍ട്ട്മെന്‍റുകളെ ഏകീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു. വൈദിക ക്ഷേമത്തെക്കുറിച്ചും മറ്റ് ആനുകാലിക വിഷയങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളും നടന്നു. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികളെ സഹായിക്കാനായി വിഭാവനം ചെയുന്ന സ്റ്റുഡന്‍റ് അക്കമ്പനിയിംഗ് പ്രോഗ്രാം തലശേരി അതിരൂപത മതബോധന കേന്ദ്രത്തിന്‍റെ സഹായത്തോടെ ആരംഭിക്കാന്‍ തീരുമാനിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group