ap28

സാന്ത്വനം പകരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദി പറഞ്ഞു ഗാസയിലെ ജനങ്ങൾ.

സാന്ത്വനം പകരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദി പറഞ്ഞു ഗാസയിലെ ജനങ്ങൾ.

തുടർച്ചയായ ആക്രമണങ്ങള്‍ക്കിടെ തങ്ങളെ വിളിച്ച് സാന്ത്വനം പകരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദിയോടെ ഗാസയിലെ കത്തോലിക്ക ഇടവക. കഴിഞ്ഞ ദിവസങ്ങളിലും ഫ്രാൻസിസ് പാപ്പ തങ്ങളെ ഫോണിൽ വിളിച്ചുവെന്നും, സമാധാനത്തിനായുള്ള പാപ്പയുടെ അഭ്യർത്ഥനയ്ക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു. രണ്ടു മാസത്തോളമായി ചികിത്സയിൽ തുടരുന്ന പാപ്പ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലേക്ക് തിരികെയെത്തിയതിന് ശേഷം ഗാസയിലെ ഇടവകയിലേക്ക് വിളിച്ചുവെന്നറിയിച്ച ഇടവകവികാരി, പരിശുദ്ധ പിതാവ് തങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവാണെന്നതിൽ നന്ദിയുണ്ടെന്നും പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെത്തിയ പാപ്പയെ കാണാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഗാസ വികാരി, ഇപ്പോഴും ഗാസയിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും, എന്നാൽ, പാപ്പയുടെ സാമീപ്യവും പ്രാർത്ഥനയും തങ്ങൾക്കൊപ്പമുണ്ടെന്നത് തങ്ങൾക്ക് സന്തോഷം പകരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ള സായുധസംഘർഷങ്ങൾ തുടരുന്നിടത്തോളം, സമാധാനം അസാധ്യമായി തുടരും. ഗാസയിലെ ജീവിതം ചിന്തിക്കാനാകുന്നതിലുമപ്പുറം ദുർഘടമാണെന്ന് ഫാ. റൊമനെല്ലി വ്യക്തമാക്കി

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)