മതം മാറ്റത്തിനും നിര്‍ബന്ധ വിവാഹത്തിനും ഇരയായതിന്റെ പേരില്‍ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പതിനാലുകാരിയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ (മൈറ) ഷഹ്ബാസിന് അഭയം നല്‍കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ബ്രിട്ടീഷ് ഹോം സെക്രട്ടറിക്ക് കൈമാറി. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) തയ്യാറാക്കി 12,000-ത്തോളം പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലമെന്റിലെ ക്രിസ്ത്യന്‍ എം.പി ഫിയോണ ബ്രൂസ് ആണ് ഹോം സെക്രട്ടറി പ്രീതി പട്ടേലിന് കൈമാറിയത്. തട്ടിക്കൊണ്ടു പോയി നിര്‍ബന്ധ മതം മാറ്റം നടത്തിയ തടവില്‍ നിന്നും രക്ഷപ്പെട്ട മരിയ ഇപ്പോള്‍ രഹസ്യമായാണ് കഴിയുന്നത്. മരിയയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ച ലാഹോര്‍ കോടതി വിധിയും അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
“അവളുടെ കരച്ചില്‍ കേള്‍ക്കൂ: ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ തട്ടിക്കൊണ്ടുപോകപ്പെടലും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, ലൈംഗീകാതിക്രമത്തിന് ഇരയാക്കപ്പെടലും” എന്ന പേരില്‍ കഴിഞ്ഞ നവംബറില്‍ എ.സി.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഫിയോണ ഹോം സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ ആമുഖം എഴുതിയിരിക്കുന്നത് മരിയ തന്നെയാണ്. റിപ്പോര്‍ട്ട് വായിച്ച താന്‍ കരഞ്ഞുപോയെന്നു ഫിയോണ ഹോം സെക്രട്ടറിയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയെ കുറിച്ചും ഫിയോണ വിവരിച്ചു. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തയാള്‍ അവളുടെ മേല്‍ മതനിന്ദ ആരോപിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ 18 മാസങ്ങളായി പുറത്തുപോകുവാന്‍ കഴിയാതെ ഒരു മുറിയില്‍ അടച്ചിട്ട ജീവിതം നയിച്ചുവരികയായിരിന്നു മരിയയും, അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group