ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഗായെത്താനോ പ്രിവിയാത്തിയുടെ “ദി പാഷൻ’ എന്ന കുരിശിന്റെ വഴി ചിത്രങ്ങൾ ഇനി മുതൽ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ചുവരുകളിൽ പ്രദർശിപ്പിക്കും.120 വർഷങ്ങൾക്കു മുൻപ് വരച്ച ഈ ചിത്രങ്ങൾ നോമ്പുകാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും സെന്റ് പീറ്റേഴ്സ് ബസിലിക്ക സന്ദർശിക്കുന്ന തീർത്ഥാടകർക്ക് ‘കുരിശിന്റെ വഴി ചിത്രങ്ങൾ’ പ്രാർത്ഥനാനുഭവം സമ്മാനിക്കുന്നതാണ്.
ഇറ്റാലിയൻ കലാകാരനായ ഗായെത്താനോ പ്രിവിയാത്തി (1852-1920) വരച്ച ഈ ചിത്രങ്ങൾ, കുരിശിന്റെ വഴിയിലെ നാല് സ്ഥലങ്ങളാണ് കാണിക്കുന്നത് . “പാഷൻ ഓഫ് ക്രൈസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റിംഗുകൾ 1902 -ലാണ് പൂർത്തിയാക്കിയത്. ചിത്രകാരന്റെ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണമാണ് പ്രദർശനമെന്ന് കർദ്ദിനാൾ മൗറോ ഗാംബെറ്റി ഒ.എഫ്.എം, പറഞ്ഞു.
“കലയിലൂടെ പ്രാർത്ഥിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി പ്രിവിയാത്തി, “ദി പാഷൻ’ എന്ന ചിത്രം വരച്ചു. ചിത്രത്തിന്റെ നിർമ്മാണത്തിന് 120 വർഷങ്ങൾക്കു ശേഷം ചിത്രകാരന്റെ ഉദ്ദേശ്യം സാധ്യമാക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” – കർദ്ദിനാൾ മൗറോ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group