ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി തേടി പൊതുതാല്‍പര്യ ഹര്‍ജി ; ഹൈക്കോടതി നിലപാട് നിര്‍ണായകം

തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.

പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോർട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാൻ ഡി ജി പിയ്ക്ക് നിർദേശം നല്‍കണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങള്‍. ഹർജി ഇന്ന് പരിഗണക്കുന്ന ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തില്‍ നിർണായകമാകും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന്‌ ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയില്‍ സമർപ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത്‌ ഹൈക്കോടതി 29ലേക്ക് മാറ്റി. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഹർജിയുടെ പ്രസക്തി നഷ്ടപ്പെട്ടില്ലേയെന്നും ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ലല്ലോ എന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. കൂടുതല്‍ വാദം ഉന്നയിക്കാനുണ്ടെന്ന ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് ഹർജി മാറ്റിയത്. സിംഗിള്‍ ബെഞ്ച് ഹർജി തള്ളിയതിനാലാണ് സജിമോൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 Whatsappgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group