ഉത്തമ കുടുംബങ്ങളും കുടുംബ ഭദ്രതയും ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് : മാർ.ജോസഫ് പെരുന്തോട്ടം

കോട്ടയം :ഈ കാലഘട്ടത്തിലെ നവസമൂഹങ്ങളുടെ സൃഷ്ടിയ്ക്ക് ഉത്തമ കുടുംബങ്ങളും കുടുംബഭദ്രതയും ആവശ്യമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം…. 134-മത് ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം…. കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ
അതിരൂപത ആസ്ഥാനത്ത് ആഘോഷങ്ങൾ ഒഴിവാക്കി ഓൺലൈനിൽ ക്രമീകരിച്ച
”അതിരൂപത ദിനാചരണം”
കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു….
ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ, വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് എന്നിവരും സംസാരിച്ചു…. കേരള ഐ.ടി പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
ശ്രീ.ജോൺ എം തോമസ് മുഖ്യപ്രഭാഷണം നടത്തി…. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് വഴീപറമ്പിൽ പതാകയുയർത്തി…. കോവിഡ് കാലത്ത് മരണമടഞ്ഞ അല്മായ വിശ്വാസികളേയും, സന്യസ്തരേയും വൈദീകരേയും അനുസ്മരിച്ച് രൂപതാ ചാൻസലർ
റവ. ഡോ.ഐസക് ആലഞ്ചേരി അനുസ്മരണ പ്രാർത്ഥനയും പ്രഭാഷണവും നടത്തി….
അതിരൂപതയുടെ ഇക്കഴിഞ്ഞ
വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്
വികാരി ജനറാൾ മോൺ.റവ. ഫാ. ജോസഫ് വാണിയപുരയ്ക്കൽ അവതരിപ്പിച്ചു…. അതിരൂപതാ ദിനത്തിൽ എല്ലാവർഷവും നൽകി വരുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡുകൾക്ക് റവ. ഡോ.സെബാസ്റ്റ്യൻ കുന്നത്ത്,
സി. സി. കുഞ്ഞുകൊച്ച് എന്നിവർ അർഹരായി… അതിരൂപതയിലെ പുതിയ സ്വതന്ത്ര ഇടവകകളായി കൈനകരി കുട്ടമംഗലം സെൻറ് ജോസഫ് ദേവാലയത്തേയും, കൈനകരി അറുനൂറ്റിപ്പാടം തിരുഹൃദയ ദേവാലയത്തേയും, കാവാലം സെൻറ് ജോസഫ് ദേവാലയത്തെയും അഭിവന്ദ്യ പിതാവ് മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു…..
അതിരൂപത നടപ്പിലാക്കാൻ തീരുമാനിച്ചിച്ചിരിക്കുന്ന കോവിഡ് പ്രതിരോധ പാക്കേജ് പ്രഖ്യാപനവും പിതാവ് നിർവ്വഹിച്ചു… അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച വ്യക്തികളുടെ പേരുകളും,ഇടവക ഡയറക്ടറികൾക്കുള്ള പാരിതോഷികങ്ങളും സഹായമെത്രാൻ അഭിവന്ദ്യ മാർ. തോമസ് തറയിൽ പ്രഖ്യാപിച്ചു……
അതിരൂപതാ ദിനാചരണ പരിപാടികൾക്ക് പ്രോക്യൂറേറ്റർ റവ.ഫാ. ചെറിയാൻ കരികൊമ്പിൽ, കോ-ഓർഡിനേറ്റർമാരായ റവ.ഫാ. ജെന്നി കായംകുളത്തുശ്ശേരി, റവ.ഫാ ജോസഫ് വേലങ്ങാട്ടുശ്ശേരി,
പി. ആർ. ഓ. അഡ്വ. ജോജി ചിറയിൽ, റവ.ഫാ. ക്രിസ്റ്റോ നേര്യംപറമ്പിൽ എന്നിവർ നേതൃത്വം നൽകി…..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group