പിതൃവേദി ഇന്നിന്റെ അനിവാര്യത : മാർ ജോസഫ് കല്ലറങ്ങാട്ട്

വളർന്നു വരുന്ന മക്കളുടെ നല്ല ഭാവിയെപ്പറ്റി വ്യാകുലപ്പെടുന്ന പിതാക്കന്മാരുടെ എണ്ണം പെരുകി വരുന്നത് ഇന്നിന്റെ അനിവാര്യതയാണെന്ന് പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്.

സുവിശേഷ മൂല്യങ്ങളിൽ അടിത്തറയിട്ട് ദൈവോന്മുഖമായി വളരുന്ന കുടുബങ്ങളുടെ ശാക്തികരണത്തിലൂടെ നല്ലൊരു സമൂഹത്തെ കെട്ടിപ്പെടുക്കുകയാണ് ചെയുന്നതെന്നു അദ്ദേഹം പറഞ്ഞു.

പാലാ രൂപതാ പിതൃവേദിയുടെ 2024-2025 വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ പ്രകാശനം ചെയ്തു‌ സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.

ചിതലരിക്കാത്ത, തുരുമ്പുപിടിക്കാത്ത “ഇരുമ്പു തൂണുകളാ”യിരിക്കണം ഓരോ
അപ്പനും തങ്ങളുടെ കുടുംബങ്ങളിൽ. ദൈവത്തിന്റെ വെളിപാട് സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് വിളിച്ചിറക്കി കൊണ്ടുവന്ന പുർവ്വപിതാക്കന്മാരുടെ ചരിത്രം പേറുന്ന നസ്രാണി കുടുംബനാഥൻമാരുടെ പ്രഥമ കർത്തവ്യം ദൈവസ്വരം ശ്രവിക്കലും മക്കളെ തെറ്റുകൾ തിരുത്തി നേർവഴി നയിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group