വിഴിഞ്ഞം സമരം അടിയന്തരമായി പരിഹരിക്കപ്പെടണം; ആര്‍ച്ച് ബിഷപ് ഡോ. കളത്തിപ്പറമ്പില്‍

തിരുവനന്തപുരം: അതിജീവനത്തിനായി മത്സ്യത്തൊഴിലാളികൾ
വിഴിഞ്ഞത്ത് നടത്തുന്ന സമരം അടിയന്തരമായി ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്നും, സമരം ചെയ്യുന്നവരെ രാജ്യദ്രോഹികള്‍ എന്നും, വികസന വിരോധികള്‍ എന്നും വിളിക്കുന്നത് പ്രശ്‌നപരിഹാരത്തിന് ഉപകരിക്കില്ലെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

നിലനില്‍പ്പിനായ് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍ തുടരുന്ന സമരം അടിച്ചമര്‍ത്തി ഗുരുതര സാഹചര്യത്തിലേയ്ക്ക് തള്ളിവിട്ടതോടെയാണ് ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ പ്രസ്താവന വന്നിരിക്കുന്നത്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരത്തെ കണ്ടില്ലെന്ന് നടിക്കരുത്; ജനാധിപത്യപരമായ രീതിയില്‍ ഭരണകൂടം ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്നും, ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണെന്നും വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group