ഒറ്റയ്ക്ക് ദിവ്യബലിയർപ്പണം നടത്തിയ വൈദികനെതിരെ പോലീസ് കേസെടുത്ത സംഭവം: പ്രതിഷേധം അറിയിച്ച് യു.കെ.

പള്ളിയില്‍ ഒറ്റക്കു കുര്‍ബാന ചൊല്ലിയ വൈദികനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചതില്‍ യു.കെ.യില്‍ പ്രതിഷേധം.കഴിഞ്ഞദിവസം കോട്ടയം അതിരമ്പുഴ ദേവാലയത്തിൽ ഒറ്റക്കു കുര്‍ബാന ചൊല്ലിയ വൈദികനെതിരെ പോലീസ് കേസെടുത്തതിൽ യു.കെ.മലയാളി സംഘടനയായ ‘അബ്രഹാമിന്റെ മക്കള്‍ ‘ ശക്തമായ പ്രതിഷേധം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുര്‍ബാന അര്‍പ്പിച്ച വൈദികനെ അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച നടപടി തികച്ചും തെറ്റാണെന്ന് സംഘടന അറിയിച്ചു . വൈദികനെ അനാവശ്യമായി സ്റ്റേഷനില്‍ വിളിപ്പിച്ച പൊലീസിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ‘അബ്രഹാമിന്റെ മക്കള്‍’ ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group