ഒരു ദിവസം കൊണ്ട് അമ്പതിനായിരം കാണികളെ നേടി ”ഹറാമി”

”ലവ് ജിഹാദ് ” വിഷയത്തെ അടിസ്ഥാനമാക്കി ട്രൂത്ത് വിഷൻ മീഡിയയുടെ ബാനറിൽ ജയിംസ് ആന്റണി നിർമാണവും ഷിജിൻ കെ.ഡി സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഹൃസ്വചിത്രമാണ് ഹറാമി.പ്രണയം എന്ന പരിശുദ്ധമായ വികാരത്തെ നശിപ്പിച്ചു കൊണ്ട് സമൂഹത്തിൽ ചിലർ നടത്തുന്ന സംഘടിതമായ നീക്കങ്ങളെ ചെറുക്കുവാൻ, വ്യത്യസ്ത സമുദായങ്ങളിലെ പെൺകുട്ടികൾക്ക് അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഒരുപറ്റം യുവാക്കളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ ഹൃസ്വചിത്രം.പ്രണയക്കെണി ഒരുക്കി പെൺകുട്ടികളെ ചതിക്കുന്ന ഗൂഢ സംഘങ്ങൾക്കുള്ള താക്കീതു കൂടിയായ ഈ ചിത്രം ഒരു ദിവസം കൊണ്ട് അമ്പതിനായിരത്തിലധികം പേരാണ് കണ്ടത്. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെ ചില നേർക്കാഴ്ചകളാണ് ഈയൊരു ഹൃസ്വചിത്രത്തിലൂടെ ട്രൂത്ത് വിഷൻ മീഡിയ
അവതരിപ്പിക്കുന്നത്.പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റാനുള്ള ശ്രമത്തില്‍ നിന്നു പെണ്‍കുട്ടി രക്ഷപ്പെടുന്നതാണ് ‘ഹറാമി’യുടെ ഇതിവൃത്തം.കുടുംബങ്ങളെ കാർന്നുതിന്നുന്ന കാൻസർ പോലെ മാരകമായ പ്രണയ ക്കെണികൾക്കെതിരെയുള്ള ശക്തമായ താക്കീതുകൂടിയായ ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. https://youtu.be/iCAUTMKWdP4


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group