ജീവന്റെ മൂല്യത്തെ ഉയർത്തിപ്പിടിച്ച് പോളിഷ് അത്‌ലറ്റ്..

പോളണ്ട് : യാതൊരു മുൻപരിചയമില്ലാത്ത കുഞ്ഞിന്റെ ചികിത്‌സയ്ക്കുവേണ്ടി ഒളിംപിക് മെഡൽ ലേലത്തിനുവെച്ച പോളിഷ് ഒളിമ്പിക്സ് താരം മരിയ ആന്ദ്രേചെക്കായുടെ ധീരമായ തീരുമാനത്തിനു മുന്നിൽ കൈയ്യടിച്ച് ലോകം.
ടോക്കിയോ ഒളിംപിക്‌സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ പോളിഷ് അത്‌ലറ്റ് മരിയ ആന്ദ്രേചെക്കാണ്, എട്ടു മാസം പ്രായമുള്ള കുട്ടിയുടെ ഹൃദയശസ്ത്രക്രിയ്ക്കായി പണം കണ്ടെത്താൻ മെഡൽ ലേലത്തിനു വെച്ചത്. പോളണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ‘സബ്ക’യാണ് ലേലം സ്വന്തമാക്കിയത്. ലേലത്തുകയായ ഒന്നേകാൽ ലക്ഷം യു.എസ് ഡോളറിനൊപ്പം, മരിയ പ്രകടിപ്പിച്ച ഉദാരതയ്ക്ക് ആദരസൂചകമായി ‘സബ്ക’ മെഡൽ തിരിച്ചുനൽകിയതും ശ്രദ്ധേയമായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group