വി.കുർബാനയ്ക്കിടെ തുർക്കിയിലെ ഇസ്‌താംബൂളിലെ കത്തോലിക്കാ പള്ളിയിൽ സായുധരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പാ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
“സെൻ്റ് മേരി ഡ്രാപെരിസ് പള്ളിയിൽ കുർബാനയ്ക്കിടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് സായുധ ആക്രമണം നടത്തിയത്.
ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സമൂഹത്തോട് ഞാൻ എന്റെ സഹതാപം പ്രകടിപ്പിക്കുന്നു” – മാർപാപ്പ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്താംബൂളിലെ അപ്പസ്തോലിക് വികാരിയും കോൺസ്റ്റാന്റിനോപ്പിളിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് മാസിമിലിയാനോ പാലിനുറോ, വത്തിക്കാൻ മാധ്യമത്തിന്റെ റോബർട്ടോ സെറ്റേറയ്ക്കു നൽകിയ അഭിമുഖത്തിൽ, ആക്രമണത്തിന്റെ പിന്നിലെ സത്യം അന്വേഷിക്കാൻ അധികാരികളോടു അഭ്യർത്ഥിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group