പരാഗ്വേയിൽ ആദ്യ കർദ്ദിനാളിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു

അമേരിക്കൻ രാജ്യമായ പരാഗ്വേയിൽ ആദ്യ കർദ്ദിനാളിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു. ബിഷപ്പ് അഡാൽബെർട്ടോ മാർട്ടിനെസിനെയാണ് ആദ്യ കർദ്ദിനാളായി നിയമിച്ചത്.

മെയ് 29- ന് വത്തിക്കാനിൽ വച്ചാണ് പാപ്പാ ഈ നിയമനത്തെക്കുറിച്ച് വിശ്വാസികളെ അറിയിച്ചത്.

മോൺസിഞ്ഞോർ അഡാൽബെർട്ടോ 2022 ഫെബ്രുവരി മുതൽ അസുൻസിയോണിലെ ആർച്ചുബിഷപ്പായി സേവനം ചെയ്യുകയായിരുന്നു. 1951 ജൂലൈ എട്ടിന് അസുൻസിയോണിലാണ് അദ്ദേഹം ജനിച്ചത്. 1985 ഓഗസ്റ്റ് 24 നാണ് ബിഷപ്പ് അഡാൽബെർട്ടോ വൈദികനായി അഭിഷിക്തനായത്. 2000 മെയ് 18- ന് അദ്ദേഹം സാൻ ലോറെൻസോയിലെ ആദ്യത്തെ ബിഷപ്പായും 2007 ഫെബ്രുവരി 19- ന് സാൻ പെഡ്രോ അപ്പോസ്റ്റോളിലെ ബിഷപ്പായും നിയമിതനായി. 2012 മാർച്ച് 14- നാണ് അദ്ദേഹം പരാഗ്വേയിലെ മിലിട്ടറി ബിഷപ്പായും തുടർന്ന് 2018 ജൂൺ 23- നാണ് വില്ലാരിക്ക ഡെൽ എസ്പിരിറ്റു സാന്റോ രൂപതയുടെ ബിഷപ്പായും നിയമിച്ചത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group