പ്രളയ ബാധിതർക്ക് വേണ്ടി പ്രാർത്ഥിച്ച് മാർപാപ്പ..

വത്തിക്കാൻ സിറ്റി:ജർമ്മനിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യവും പ്രാർത്ഥനയും പ്രഖ്യാപിച്ചുകൊണ്ട് മാർപാപ്പാ സന്ദേശമയച്ചു. മാർപാപ്പയ്ക്ക് വേണ്ടി
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പരോളിനാണ് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി പ്രസിഡന്റ് ഫ്രാൻസ്-വാൾട്ടർ സ്റ്റെയ്ൻമിയറിന് ടെലിഗ്രാം സന്ദേശം അയച്ചത്.ജര്‍മനി, ബല്‍ജിയം, തുര്‍ക്കി എന്നിവിടങ്ങളിലായി ഉണ്ടായ പ്രളയത്തിൽ എഴുപതിലധികം പേരാണു മരിച്ചത്. ജര്‍മനിയിലെ ഒരു ഗ്രാമത്തില്‍നിന്നു മാത്രം 1,300-ധികം പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരുമെന്നാണു കരുതുന്നത്.
പലയിടത്തും മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകുന്നു. അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞതിനെതുടര്‍ന്ന് തുറന്നുവിട്ടു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. കാറുകള്‍ ഒഴുകിപ്പോയി. വ്യാപകമായ മണ്ണിടിച്ചിലുമുണ്ട്. റോഡ്, റെയില്‍ ഗതാഗതം തകരാറിലായി. പലയിടത്തും ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം നിലച്ചു ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും മാർപാപ്പ തന്റെ പ്രാർത്ഥനയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group