നൈജീരിയയിൽ തട്ടിക്കൊണ്ടുപോയാ 317 വിദ്യാർത്ഥികളെ മോചിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ അപ്പീൽ നൽകി

കഴിഞ്ഞദിവസം നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ നിന്ന് തട്ടികൊണ്ടുപോയ 317 സ്കൂൾ വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ നൈജീരിയൻ ബിഷപ്പുമാരുമായി ചർച്ച നടത്തി. 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിൽ ശക്തമായി അവലപിച്ചുകൊണ്ടാണ് ഞായറാഴ്ച ഏഞ്ചൽസ് പ്രാർത്ഥന മാർപാപ്പ നടത്തിയത്. ” ഞാൻ അവരുടെ കുടുംബത്തോടൊപ്പം ചേരുന്നു നന്മ നിറഞ്ഞ മറിയ അവരെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ” മാർപാപ്പ പറഞ്ഞു. അജ്ഞാതരായ തോക്കുധാരികൾ വെള്ളിയാഴ്ച നൈജീരിയയിലെ സാംഫര സ്റ്റേറ്റിലെ ജംഗെബെ ഗവൺമെന്റ് ഗേൾസ് സ്ക്കൂളിൽനിന്നും 317 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. സുരക്ഷാസേന ശക്തമായ തിരച്ചിൽ നടത്തിയിട്ടും.ഇതുവരെ പെൺകുട്ടികളെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല . നൈജീരിയയിൽ ക്രൈസ്തവരായ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണ് എന്നും ഇസ്‌ലാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോകലും നിർബന്ധിത മതമാറ്റം നടത്തലും നിത്യസംഭവങ്ങളായി മാറുകയാണെന്നും നൈജീരിയൻ ബിഷപ്പ് കൗൺസിൽ പുറത്തുവിട്ട പ്രസ്ഥാപനയിൽ പറയുന്നു. ” ഞങ്ങൾ ശരിക്കും തകർച്ചയുടെ വക്കിലാണ് രാജ്യത്തെ അരക്ഷിതാവസ്ഥയും അഴിമതിയും, കൊലപാതകവും ,കൊള്ള കോവിഡ് പകർച്ചവ്യാധികൾ സായുധ മോഷണം എന്നിവ ഉൾപ്പെടെ നൈജീരിയക്കാരെ ബാധിക്കുന്ന നിരവധിയായ പ്രശ്നങ്ങളിൽ ഭരണകൂടം ശക്തമായി ഇടപെടണമെന്ന് നൈജീരിയൻ ബിഷപ്പുമാരുടെ സമ്മേളനം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group