വെള്ളപ്പൊക്കത്തിൽ പാലായനം ചെയ്തവർക്ക് അഭയം നൽകി ക്രൈസ്തവ ദേവാലയങ്ങൾ

ബ്രസീലിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ പാലായനം ചെയ്ത ആയിരകണക്കിന് ആളുകൾക്ക് അഭയകേന്ദ്രമായി ക്രൈസ്തവ ദേവാലയങ്ങൾ മാറി. കനത്ത മഴയെ തുടർന്ന് ബ്രസീലിലെ പടിഞ്ഞാറൻ ആമസോൺ പ്രദേശത്തുഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരകണക്കിന് ജനങ്ങളണ് പാലായനം ചെയ്ത’. കോവിഡ് 19 പകർച്ചവ്യാധി ശക്തമായി ബാധിച്ച ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം വെള്ളപൊക്കം മൂലം കൂടുതൽ ദുസ്സഹമായി തീർന്നിരിക്കുകയാണ് ഈ സാഹചര്യത്തിൽ ബ്രസീലിലെ മുഴുവൻ ക്രൈസ്തവ ദേവാലയങ്ങളും ദുരിധാശ്വാസക്യാമ്പുകളായി മാറ്റുവാൻ സഭ നേതൃത്വം അനുവാദം നൽകി. ആവശ്യവസ്തുക്കൾ എത്തിച്ചുകൊടുക്കാൻ എല്ലാം നഷ്ടപെട്ടവർക്കായി സംഭാവന ശേഖരിക്കുവാനും സഭാ നേതൃത്വം ആഹ്വാനം നൽകിയിട്ടുണ്ട് വെള്ളപൊക്കം പതിനേഴായിരത്തോളം ആളുകളെ ബാധിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യധാർട്യം പ്രഖ്യാപിക്കുന്നതായും അവർക്കുവേണ്ട വിഭവ സമാഹരണം നടത്തുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തതായും ഓർഡർ ഓഫ് ദി സെർവെൻറ് ഓഫ് മേരി ഇടവക വികാരി ഫാദർ മോയ്സസ് ഡി ഒലിവേര കോയൽ ഹോ അറിയിച്ചു.” വെള്ളപൊക്കം അവസാനിച്ചുകഴിഞ്ഞാൽ ക്ലീനിംഗ് ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകുവാൻ കുടുംബങ്ങളെ സഹായിക്കുവാൻ വേണ്ടി ഒരു അക്കൗണ്ട് തുടങ്ങിയതായും ദുരിതമനുഭവിക്കുന്നവർക്ക് സഹായ സഹകരണങ്ങൾ നൽകുവാൻ സുമനസ്സുകളുടെ സഹായം ഫാദർ മോയ്സസ് അഭ്യർത്ഥിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group