ഗാസയിലെ ജനങ്ങളെ സഹായിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

ഗാസയിലെ ജനങ്ങളെ സഹായിക്കാനുള്ള തന്റെ ആഹ്വാനം ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ.

ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പ, ഗാസയിലെ ജനങ്ങളെ സഹായിക്കാനും വെടിനിർത്തൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും അഭ്യർത്ഥിച്ചത്.

“യുദ്ധത്തിൽ തകർന്ന ഗാസയിലെ ജനങ്ങളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം എല്ലാ മാർഗങ്ങളിലൂടെയും അടിയന്തിരമായി പ്രവർത്തിക്കണം. മാനുഷികസഹായം ആവശ്യമുള്ളവരിലേക്ക് അവ എത്തിക്കാൻ കഴിയണം. ആർക്കും അത് തടയാൻ കഴിയില്ല” – പാപ്പ പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റും അന്തരിച്ച ഷിമോൺ പെരസും പലസ്തീൻ പ്രസിഡന്റ് അബു മാസനും പങ്കെടുത്ത, വത്തിക്കാനിലെ സമാധാനത്തിനായുള്ള സമ്മേളനത്തിന് ജൂൺ എട്ടാം തീയതി പത്തുവർഷം തികഞ്ഞത് പാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. ഹസ്തദാനം സാധ്യമാണെന്നും സമാധാനം സ്ഥാപിക്കാൻ യുദ്ധം ചെയ്യുന്നതിനെക്കാൾ കൂടുതൽ ധൈര്യം ആവശ്യമാണെന്നും ഈ കൂടിക്കാഴ്ച സാക്ഷ്യപ്പെടുത്തുന്നുവെന്നും പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group