നൊബേൽ സമ്മാനജേതാവും ബയോകെമിസ്റ്റും ഗവേഷകയുമായ കാറ്റലിൻ കാരിക്കോയെ വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിലേക്ക് നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഫൈസർ, മോഡേണ കൊവിഡ്-19 വാക്സിനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന എം.ആർ.എൻ.എ സാങ്കേതികവിദ്യ വികസിപ്പിക്കാൻ സഹായിച്ച വ്യക്തിയാണ് കാറ്റലിൻ കാരിക്കോ.
ഹംഗറിയിലെ സെഗെഡ് സർവകലാശാലയിൽ പഠിപ്പിച്ചു കൊണ്ടിരിക്കെ ഫെബ്രുവരി പത്തിനാണ് കാരിക്കോയുടെ നിയമനം ഫ്രാൻസിസ് പാപ്പ അറിയിച്ചത്. സോഷ്യൽ നെറ്റ‌്വർക്കായ എക്സിലൂടെ, തനിക്കു ലഭിച്ച നിയമനത്തിനും അഗീകാരത്തിനും കാറ്റലിൻ പാപ്പയോടു നന്ദി പറഞ്ഞു. “ഫ്രാൻസിസ് മാർപാപ്പ എന്നെ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ അംഗമായി തെരഞ്ഞെടുത്തതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം ഞാൻ, വത്തിക്കാനിൽ വളർന്നു വരുന്ന ജൈവസാങ്കേതിക വിദ്യകളെക്കുറിച്ച് ഒരു പ്രഭാഷണം നടത്തി. എന്റെ കുടുംബത്തോടൊപ്പം ഒരു സ്വകാര്യസദസ്സിൽവച്ച് ഫ്രാൻസിസ് മാർപാപ്പയെ കാണുന്നത് ആവേശകരമായിരുന്നു. അദ്ദേഹം എന്റെ കൊച്ചുമക്കളെ അനുഗ്രഹിച്ചു” – കാറ്റലിൻ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group