പത്രോസിന്റെ പിൻഗാമി ഇറാക്ക് മണ്ണിൽ കാലുകുത്തി

തന്റെ മുപ്പത്തിമൂന്നാമത്തെ അപ്പോസ്തോലിക യാത്രയും ഇറാഖിലേക്കുള്ള ആദ്യ സന്ദർശനത്തിനുമായി ഫ്രാൻസിസ് മാർപാപ്പ ഇറാക്കിൽ എത്തി. മത രാഷ്ട്രീയ അധികാരികളും ഇറാഖിലെ പൗരന്മാരും കുട്ടികളുടെ ഒരു സംഘവും പൂക്കളുമായി പാപ്പായെ സ്വീകരിക്കുവാൻ എത്തിയിരുന്നു..
ഔദ്യോഗികമായി മാർപാപ്പ സ്വീകരിക്കാനെത്തിയ പ്രതിനിധി സംഘത്തിൽ ഇറാഖിലേക്കുള്ള അപ്പസ്തോലിക് നുൻസിയോ, ആർച്ച് ബിഷപ്പ് മിറ്റ്ജ ലെസ്കോവർ, ബാഗ്ദാദിലെ കൽദിയൻ അതിരൂപത, ബാഗ്ദാദിലെ ലാറ്റിൻ അതിരൂപത, ബാഗ്ദാദിലെ സിറിയക് അതിരൂപത, അർമേനിയൻ ആർക്കെപാർക്കി, മന്ത്രി, റിപ്പബ്ലിക് പ്രസിഡന്റ് മുസ്തഫ അബ്ദുല്ലതിഫ് മഷാത്തത്തും അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. നാലുദിവസം അബ്രാഹത്തിന് മണ്ണിൽ മാർപാപ്പ നടത്തുന്ന അപ്പോസ്തോലിക യാത്രയെ ” അനുരഞ്ജന ത്തിന്റെ യും സാഹോദര്യത്തിന്റെയും സമാധാന ത്തിന്റെയും യാത്ര ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രോട്ടോകോൾ അനുസരിച്ച് മാർപാപ്പയുടെ ആദ്യത്തെ ഔപചാരികമായ കൂടിക്കാഴ്ച പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ആയിരിക്കും നടക്കുക. തുടർന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന പ്രകാരമായിരിക്കും മറ്റുള്ളവരുമായി കൂടിക്കാഴ്ച മാർപാപ്പ നടത്തുന്നത്.
പത്രോസിനെ പിൻഗാമിയുടെ ആദ്യ ഇറാഖി സന്ദർശനം സന്ദർശനം ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സമൂഹം ഉറ്റുനോക്കുന്നത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group